Yam

ചേന അല്പം പുളിയിട്ട വെള്ളത്തില്‍ വേവിച്ച ശേഷം കറി വെച്ചാല്‍ ചൊറിയില്ല 

If curd is too sour

മോരിന് പുളി കൂടിയാല്‍ ഒരു കഷണം തേങ്ങയിട്ടാല്‍ മതി.

Preserver vegetables for a long time in refrigerator

ഫ്രിജിലെ വെജിറ്റബിള്‍ ട്രേയില്‍ കട്ടിയുള്ള തുണി വിരിച്ച ശേഷം പച്ചക്കറി നിരത്തിയാല്‍ അവ വേഗം അഴുകിപ്പോകില്ല 

Cook Parippu quickly

തിളപ്പിച്ച വെള്ളത്തില്‍ അല്പം എണ്ണ ചേര്‍ത്തിട്ടു പരിപ്പ് വേവിച്ചാല്‍ വേഗം വെന്ത് കിട്ടും 

Sambar Special Aroma

സാമ്പാര്‍ പാകം ചെയ്ത ശേഷം ഇറക്കുന്നതിനു മുന്‍പ് രണ്ടു മല്ലിപ്പൊടി വറുത്തു ചേര്‍ത്താല്‍ നല്ല മണവും രുചിയും കിട്ടും 

Broken Eggs

ഉടഞ്ഞ മുട്ട വേവിക്കുമ്പോള്‍ വെള്ളത്തില്‍ വിനാഗിരി ചേര്‍ത്താല്‍ മുട്ട പുറത്തേക്ക് വരില്ല 

Fry Fish

മീന്‍ വറുക്കുമ്പോള്‍ പാത്രത്തില്‍ ഒട്ടി പിടിക്കാതിരിക്കാന്‍ എണ്ണയില്‍ അല്പം മൈദ മാവ് ഇട്ടിട്ട് മീന്‍ വറുത്താല്‍ മതി 

Too Salty?

കറിക്ക് ഉപ്പ് കൂടിയാല്‍ പച്ച തക്കാളി മുറിച്ചിട്ടാല്‍ മതി 

How to cook peas very quickly?

പയര്‍ പെട്ടെന്ന് വേകാന്‍ അത് വേവിക്കുന്നതിനു മുന്‍പ് ചീനച്ചട്ടിയില്‍ ഇട്ടു ചൂടക്കിയത്തിനു ശേഷം വേവിച്ചാല്‍ മതി.

Bitter gourd

പാവക്കയ്ക്ക് കയ്പ്പ് കൂടുതല്‍ ആണെങ്കില്‍ അരി കഴുകിയ വെള്ളത്തില്‍ 

How to keep white colour of cauliflower?

കോളിഫ്ലവര്‍ വേവിക്കുമ്പോള്‍ വെണ്മ നഷ്ടപ്പെടാതിരിക്കാന്‍ നാരങ്ങാ തൊലി കൂടെയിട്ട് വേവിച്ചാല്‍ മതി 

How to cut eggs

കത്തി നനച്ചതിനു ശേഷം പുഴുങ്ങിയ മുട്ട മുറിക്കുക. മുട്ട പൊടിഞ്ഞു പോകില്ല.

Sardine smell

ചാളയുടെ ഗന്ധം മാറ്റാന്‍ കറി  വെയ്ക്കുന്നതിന് ചേരുവകള്‍ എല്ലാം ചേര്‍ത്ത് അടുപ്പത്ത് വെയ്ക്കുമ്പോള്‍ രണ്ടു മൂന്ന്  തണ്ട് മുരിങ്ങയില ഇടുക. കറി തിളക്കുമ്പോള്‍ അത് എടുത്തു മാറ്റാം .

Preserve green colour of green peas

ഗ്രീന്‍ പീസ് വേവിക്കുമ്പോള്‍ രണ്ടു മൂന്ന്  തുള്ളി