Magic of tamarind

പലഹാരം ഉണ്ടാക്കാനുള്ള എണ്ണ കാറിപ്പോയാല്‍ എണ്ണ തിളപ്പിച്ച്‌ ഒരു മുന്തിരിങ്ങയുടെ വലിപ്പത്തില്‍ വാളന്‍ പുളി ഇട്ടു വറുത്തു കോരുക. കാറല്‍ മാറിക്കിട്ടും 

How to avoid bad smell of Cabbage

കാബേജ് അല്പം നാരങ്ങ നീര് ചേര്‍ത്ത് വേവിച്ചാല്‍ മണം മാറിക്കിട്ടും 

Cook vegetables with more taste

പച്ചക്കറി പാകം ചെയ്യുമ്പോള്‍ പകുതി മുങ്ങിക്കിടക്കാന്‍ മാത്രം വെള്ളത്തില്‍ പാകം ചെയ്‌താല്‍ രുചി കൂടും 

Snacks

പലഹാരം ഉണ്ടാക്കുമ്പോള്‍ എണ്ണയില്‍ അല്പം വിനാഗിരി ചേര്‍ത്താല്‍ തിളച്ചു പൊങ്ങില്ല

Is your curd too sour?

തൈര് കൂടുതല്‍ പുളിക്കാതിരിക്കാന്‍ തേങ്ങാ കൊത്ത് ഇട്ടാല്‍ മതി 

Dosha Tips

സവാള മുറിച്ച് ഉപ്പു പുരട്ടി ദോശക്കല്ലില്‍ തടവിയാല്‍ ദോശ ഒട്ടി പിടിക്കില്ല 

Ants in your Sugar?

പഞ്ചസാര സൂക്ഷിക്കുന്ന ടിന്നില്‍ നാലഞ്ച് ഗ്രാമ്പൂ ഇട്ടാല്‍ ഉറുമ്പ് കയറില്ല

Soft Cake


കേക്ക് കൂട്ടില്‍ ഒരു സ്പൂണ്‍ ശുദ്ധമായ ഗ്ലിസറിന്‍ ചേര്‍ത്താല്‍ നല്ല മയം കിട്ടും

Onion

ഉള്ളി കഴുകിയതിനു ശേഷം തൊലി കളഞ്ഞാല്‍ കരയേണ്ടി വരില്ല.

Paavakka kaippu

പാവക്ക കയ്പ്പ് കുറക്കാന്‍ ഒപ്പം ബീറ്റ് റൂട്ടോ ഉള്ളിയോ ചേര്‍ത്താല്‍ മതി 

Yam

ചേന അല്പം പുളിയിട്ട വെള്ളത്തില്‍ വേവിച്ച ശേഷം കറി വെച്ചാല്‍ ചൊറിയില്ല 

If curd is too sour

മോരിന് പുളി കൂടിയാല്‍ ഒരു കഷണം തേങ്ങയിട്ടാല്‍ മതി.

Preserver vegetables for a long time in refrigerator

ഫ്രിജിലെ വെജിറ്റബിള്‍ ട്രേയില്‍ കട്ടിയുള്ള തുണി വിരിച്ച ശേഷം പച്ചക്കറി നിരത്തിയാല്‍ അവ വേഗം അഴുകിപ്പോകില്ല 

Cook Parippu quickly

തിളപ്പിച്ച വെള്ളത്തില്‍ അല്പം എണ്ണ ചേര്‍ത്തിട്ടു പരിപ്പ് വേവിച്ചാല്‍ വേഗം വെന്ത് കിട്ടും 

Sambar Special Aroma

സാമ്പാര്‍ പാകം ചെയ്ത ശേഷം ഇറക്കുന്നതിനു മുന്‍പ് രണ്ടു മല്ലിപ്പൊടി വറുത്തു ചേര്‍ത്താല്‍ നല്ല മണവും രുചിയും കിട്ടും 

Broken Eggs

ഉടഞ്ഞ മുട്ട വേവിക്കുമ്പോള്‍ വെള്ളത്തില്‍ വിനാഗിരി ചേര്‍ത്താല്‍ മുട്ട പുറത്തേക്ക് വരില്ല 

Fry Fish

മീന്‍ വറുക്കുമ്പോള്‍ പാത്രത്തില്‍ ഒട്ടി പിടിക്കാതിരിക്കാന്‍ എണ്ണയില്‍ അല്പം മൈദ മാവ് ഇട്ടിട്ട് മീന്‍ വറുത്താല്‍ മതി 

Too Salty?

കറിക്ക് ഉപ്പ് കൂടിയാല്‍ പച്ച തക്കാളി മുറിച്ചിട്ടാല്‍ മതി 

How to cook peas very quickly?

പയര്‍ പെട്ടെന്ന് വേകാന്‍ അത് വേവിക്കുന്നതിനു മുന്‍പ് ചീനച്ചട്ടിയില്‍ ഇട്ടു ചൂടക്കിയത്തിനു ശേഷം വേവിച്ചാല്‍ മതി.

Bitter gourd

പാവക്കയ്ക്ക് കയ്പ്പ് കൂടുതല്‍ ആണെങ്കില്‍ അരി കഴുകിയ വെള്ളത്തില്‍ 

How to keep white colour of cauliflower?

കോളിഫ്ലവര്‍ വേവിക്കുമ്പോള്‍ വെണ്മ നഷ്ടപ്പെടാതിരിക്കാന്‍ നാരങ്ങാ തൊലി കൂടെയിട്ട് വേവിച്ചാല്‍ മതി 

How to cut eggs

കത്തി നനച്ചതിനു ശേഷം പുഴുങ്ങിയ മുട്ട മുറിക്കുക. മുട്ട പൊടിഞ്ഞു പോകില്ല.

Sardine smell

ചാളയുടെ ഗന്ധം മാറ്റാന്‍ കറി  വെയ്ക്കുന്നതിന് ചേരുവകള്‍ എല്ലാം ചേര്‍ത്ത് അടുപ്പത്ത് വെയ്ക്കുമ്പോള്‍ രണ്ടു മൂന്ന്  തണ്ട് മുരിങ്ങയില ഇടുക. കറി തിളക്കുമ്പോള്‍ അത് എടുത്തു മാറ്റാം .

Preserve green colour of green peas

ഗ്രീന്‍ പീസ് വേവിക്കുമ്പോള്‍ രണ്ടു മൂന്ന്  തുള്ളി 

Soft Cake

കേക്ക് ഉണങ്ങി മാര്‍ദവം നഷ്ടപ്പെടാതിരിക്കാന്‍ കേക്ക് വെച്ച പാത്രത്തില്‍ ഒരു കഷണം റൊട്ടി വെച്ചാല്‍ മതി 

Pickle Preservation

അച്ചാര്‍ പെട്ടന്ന്‍ കേടാകാതെ ഇരിക്കാന്‍ അതിനു മുകളില്‍ ചൂടാക്കി ആറ്റിയ എണ്ണ  ഒഴിച്ചാല്‍ മതി.

Uzhunnu vada

ഉഴുന്നു വടയ്ക്ക് കലക്കുന്ന മാവില്‍ സോള്‍ട്ട് ബിസ്കറ്റ് പൊടിച്ചു ചേര്‍ത്താല്‍ നന്നായി മൊരിയും.

Lime Juice

ജ്യൂസ് ഉണ്ടാക്കാന്‍ നല്ലത് മഞ്ഞ ചെറുനാരങ്ങയും അച്ചാറിടാന്‍ നല്ലത് പച്ച നിറമുള്ള ചെരുനാരങ്ങയുമാണ്.

Ghee with sweet aroma

വെണ്ണ ഉരുക്കുമ്പോള്‍ അല്പം മുരിങ്ങയില കൂടി ഇട്ടാല്‍ നെയ്യ്ക്ക്‌ നല്ല ഗന്ധം കിട്ടും.

Pink Ginger Salad

സാലഡിനുള്ള ഇഞ്ചി ചെറുനാരങ്ങാനീരില്‍ ഇട്ടു വച്ചാല്‍ പിങ്ക് നിറം കിട്ടും 

Jam Preservation

കുപ്പിയിലെ ജാമിനു പുറത്ത്  അല്പം പഞ്ചസാര പൊടിച്ചു ചേര്‍ത്താല്‍ അതിനു മുകളില്‍ വെളുത്ത പാട കെട്ടില്ല.

Soft Iddly (ഇഡ്ഡലിക്ക് മയം)

ഇഡ്ഡലിക്ക് മയം കിട്ടാന്‍ ഉഴുന്നാട്ടുമ്പോള്‍ ഐസ് വാട്ടര്‍ ചേര്‍ക്കുക. 

konjum chemmeenum (കൊഞ്ചും ചെമ്മീനും )

കൊഞ്ചും ചെമ്മീനും വറുക്കുമ്പോള്‍ ഈര്‍ക്കിലിയില്‍ കോര്‍ത്ത്‌ വറുത്താല്‍ ചുരുണ്ടു പോകില്ല.